മണ്ണാര്‍ക്കാട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 73-ാം സ്ഥാപക ദിനം ‘പൗരത്വം നമ്മുടെ അവകാശം അഭിമാനം ‘ എന്ന പ്രമേയ വുമായി കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ വാര്‍ഡ്, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കോട്ടോ പ്പാടം സെന്ററില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബ ക്കര്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി. ഉമ്മര്‍, വാര്‍ഡ് പ്രസിഡണ്ട് എ.കെ.അബ്ദുല്‍ സലാം,സി.പി.അലവി ക്കുട്ടി,എ.മുനീര്‍ സംബന്ധിച്ചു. ഒമ്പതാം വാര്‍ഡ് അരിയൂരില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് പതാക ഉയര്‍ത്തി. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പടുവില്‍ മാനു, പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പടുവില്‍ സത്താര്‍,വാര്‍ഡ് ഭാരവാഹികള്‍ സംബന്ധിച്ചു.

പന്ത്രണ്ടാം വാര്‍ഡ് കൊമ്പം സെന്ററില്‍ വാര്‍ഡ് മുസ് ലിം ലീഗ് പ്രസിഡണ്ട് അക്കര മുഹമ്മദ് പതാക ഉയര്‍ത്തി.ജനറല്‍ സെക്രട്ടറി സി.ടി.ഹൈദരലി,പി.ആലിയമു,കെ.ആസിഫലി,ടി.മുഹമ്മദ്കുട്ടി,കെ.കോയ സംബന്ധിച്ചു.അമ്പാഴക്കോട് ഏഴാം വാര്‍ഡ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കോട്ടോപ്പാടം പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് പാറശ്ശേരി ഹസന്‍ പതാക ഉയര്‍ത്തി. എസ്.ടി.യു ദേശീയ സെക്രട്ടറി കെ.പി.മുഹമ്മദ് അഷറഫ്,കിളയില്‍ ഹംസ മാസ്റ്റര്‍, എരുവത്ത് മുഹമ്മദ്,ഹുസൈന്‍ പുറ്റാനി,സി.ടി. ഷബീബ്, അജ്മല്‍ ഫവാസ്,പി.നാസര്‍ പങ്കെടുത്തു.വേങ്ങ വാര്‍ഡ് എ.ബി റോഡ് സെന്ററില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ സി.ടി.വാപ്പു ഹാജി പതാക ഉയര്‍ത്തി. കെ.പി.മജീദ്,എം.കുഞ്ഞറമ്മു ഹാജി,ജലീല്‍ പൊന്‍പാറ,സി.ഹുസൈന്‍ മുസ്ലിയാര്‍,സി.സാലി,എം.കെ. ഹംസ ക്കുട്ടി, എന്‍.കെ.സല്‍മാന്‍,നജ്മുദ്ദീന്‍,റാഷിദ്,റംഷീദ് എന്നിവര്‍ സംബന്ധിച്ചു.

ആര്യമ്പാവ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറയില്‍കുളമ്പില്‍ സ്ഥാപകദിനം ആചരിച്ചു.വാര്‍ഡ് പ്രസിഡണ്ട് പാറയില്‍ മുഹമ്മദലി പതാക ഉയര്‍ത്തി.പൗരത്വം നമ്മുടെ അവ കാശം അഭിമാനം എന്ന വിഷയത്തില്‍ കെ.എം.സി.സി നേതാവ് പി.ഫൈസല്‍ ബാബുവും വര്‍ത്തമാന രാഷ്ട്രീയത്തില്‍മുസ്ലിം ലീഗിന്റെ പ്രസക്തിയെക്കുറിച്ച് കെ.ഹബീബ് റഹ്മാനും സംസാ രിച്ചു.വാര്‍ഡ് ലീഗ് സെക്രട്ടറി കെ. അബ്ദുറഹ്മാന്‍, യൂത്ത് ലീഗ് ഭാരവാഹികളായ എന്‍. റസാക്ക്, എം.അഷ്റഫ്, എസ്.ടി.യു യൂണിറ്റ് ഭാരവാഹികളായ പി.പോക്കര്‍, പി.ജാഫര്‍,പി.രഞ്ജിത്ത് സംബന്ധി ച്ചു.വിവിധ ശാഖകളില്‍ നടന്ന ദിനാചരണത്തില്‍ യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു,കെ.എം.സി.സി ഭാരവാഹികള്‍ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!