കല്ലടിക്കോട് : ജീവകാരുണ്യകൂട്ടായ്മയായ സ്‌നേഹപൂര്‍വ്വം സാന്ത്വനസ്പര്‍ശത്തിന്റെ നേ തൃത്വത്തില്‍ സി.ബി.എസ്.ഇ, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ ആദരി ച്ചു. കരിമ്പ നീലഗിരി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം സാഹിത്യ കാരന്‍ കെ.പി.എസ്.പയ്യനടം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ കോഡിനേറ്റര്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം എന്ന വിഷയത്തില്‍ ഡോ.ചിഞ്ചു പോള്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. പി.ശിവദാസന്‍, ഫാ.തോമസ് തടത്തില്‍, സിസ്റ്റര്‍ നോയല്‍, പി.ചിന്നക്കുട്ടന്‍, ടി.പി.മുസ്തഫ, ശ്രീനിവാസന്‍, അഡ്വ. ബേബി ജേക്കബ്, ലൈല സലാം, എം.കെ.ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.