മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം- 2024 സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്, ജെ.ആര്‍.സി, രാജ്യപുരസ്‌കാര്‍ വിജയികളെയാണ് വിജയോത്സവം പരിപാടിയില്‍ അനുമോദിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന സമ്മേളനം മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പ്രൊഫ.ടി.ജോണ്‍ മാത്യു അധ്യ ക്ഷനായി. ഓണററി സെക്രട്ടറി പി.മനോമോഹനന്‍, മറ്റു ഡയറക്ടര്‍മാരായ കെ.എ. കരുണാകരന്‍, പ്രീത, എം.പി.ടി.എ പ്രസിഡന്റ് കെ.ഗ്രീഷ്മ, പി.ടി.എ. എക്‌സിക്യുട്ടിവ് അംഗം വി.പി. റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപകന്‍ കെ.കുഞ്ഞുണ്ണി സ്വാഗതവും ഡയറക്ടര്‍ പി.ബിന്ദു നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!