മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാ ള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികള്‍, ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍, കലാകായിക രംഗത്ത് അംഗീകാരം ലഭിച്ചവര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സംഘടനാ അംഗ ങ്ങള്‍ക്കായി നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയായ കെ.എച്ച്.ആര്‍.എ. സുരക്ഷാ സ്‌കീമിന്റെ യൂണിറ്റ്തല ഉദ്ഘാടനവും നടക്കും. പദ്ധതിയില്‍ ചേരുന്ന അംഗത്തിന്റെ യും കുടുംബാംഗങ്ങളുടേയും തൊഴിലാളികളുടേയും സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണിത്. ഇതില്‍ ചേരുന്ന വ്യക്തിയുടെ മരണാനന്തരം അവരുടെ കുടുംബ ത്തിന് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സമ്മേള നം സംസ്ഥാന പ്രസിഡന്റ് സി.ജയപാലും സുരക്ഷാ പദ്ധതി എന്‍.ഷംസുദ്ദീന്‍ എം.എല്‍. എയും ഉദ്ഘാടനം ചെയ്യും. സുരക്ഷാപദ്ധതി ആദ്യഅപേക്ഷ സ്വീകരിക്കല്‍ കെ.ടി.ഡി .സി. ചെയര്‍മാന്‍ പി.കെ.ശശി സ്വീകരിക്കും. നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീ ര്‍ വിജയികളെ ആദരിക്കും. സംഘടന സംസ്ഥാന ജില്ലാ, യൂണിറ്റ് നേതാക്കള്‍ പങ്കെടു ക്കും. വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സി.സന്തോഷ്, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന്‍, ട്രഷറര്‍ മിന്‍ഷാദ്, രക്ഷാധികാരി ഇ.എ.നാസര്‍, വര്‍ക്കിംങ് പ്രസിഡന്റ് ജയന്‍ ജ്യോതി, ഭാരവാഹികളായ റസാക്ക്, ശ്രീധരന്‍, കരീം എന്നിവര്‍ പങ്കെടുത്തു.
