മണ്ണാര്‍ക്കാട് : നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കരിമ്പ വെണ്ണടി വീട്ടില്‍ ഷമീര്‍ (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷാപ്രവര്‍ത്ത നങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവനപ്രവര്‍ത്തനങ്ങ ളിലും നിറസാന്നിദ്ധ്യമായിരുന്നു. കിണര്‍ അപകടങ്ങളില്‍ നിന്നും ഒട്ടേറെ പേരെ ജീവി തത്തിലേക്ക് തിരികെ കയറ്റിയിട്ടുണ്ട്. മലമ്പുഴ കൂമ്പാച്ചിമലയില്‍ കുടുങ്ങിയ യുവാവി നെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഷമീര്‍ പങ്കാളിയായിരുന്നു. ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കപാതയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിന് വേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും ഷമീറിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ആയാസരഹിതമാ യും സുരക്ഷിതമായും ആളുകള്‍ക്ക് കിണറിലേക്ക് ഇറങ്ങാനായി ഷെമീര്‍ നിര്‍മിച്ച കരിമ്പ കൊളുത്ത് ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മരം വെട്ട് തൊഴിലാളിയാണ് മരിച്ച ഷെമീര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!