കോട്ടോപ്പാടം : എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ ആയിരുന്ന അരിയില്‍ അബ്ദു ഷുക്കൂര്‍,കുന്തിപ്പുഴയിലെ എം.എസ്എഫ് പ്രവര്‍ത്തകനായിരുന്ന സഫീര്‍ എന്നിവരെ അനുസ്മ രിച്ചു. അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡ ണ്ട് എന്‍ ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസി ഡണ്ട് ഫെമീഷ് കെ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസി ഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ ഷൂക്കൂര്‍ അനുസ്മരണവും മേലാറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷജീബ് എ.ടി സഫീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറിമാരായ, അഡ്വ. ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്‍, എം.കെ മുഹമ്മദാലി, റഷീദ് മുത്തനില്‍, മുനീര്‍ താളിയില്‍, സൈ നുദ്ദീന്‍ താളിയില്‍, റഫീഖ് കൊങ്ങത്ത്, പടുവില്‍ മാനു, എ.കെ കുഞ്ഞയമ്മു, സുബൈര്‍ കൊടക്കാട്, ഹംസ കെ.യു, മനാഫ് കോട്ടോ പ്പാടം, വി സിറാജുദ്ദീന്‍, കെ.ടി അബ്ദുള്ള, ഷിഹാബ് ഒതുക്കും പുറത്ത്, മുനീര്‍ അക്കര, അഫ്‌ലഹ് കെ.പി, ഷൗക്കത്ത് തിരുവിഴാം കുന്ന്, ഫസലുദ്ദീന്‍ കണ്ടമംഗലം, അര്‍ഷദ് കൊമ്പത്ത്, ഷബീബ് കണ്ടമംഗലം, സുല്‍ഫീക്കര്‍ പുറ്റാനിക്കാട്, ബാസിത്ത് ഭീമനാട്, സഫ്വാന്‍ എ.കെ, തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി റാഷിഖ് കൊങ്ങത്ത് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കൊടക്കാട് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!