അലനല്ലൂര്‍ : സഹപാഠികള്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങു മായി എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് വേറിട്ടതായി. വിപുലമായ സെന്റ് ഓഫ് പാര്‍ട്ടിക്കും, കലാപരിപാടികള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച തുക സഹപാഠികളുടെ കുടുംബത്തിനുള്ള സഹായധന മായി വിതരണം ചെയ്തു.അടുത്തിടെ തങ്ങളുടെ രണ്ട് സഹപാഠി കളുടെ അച്ഛന്മാര്‍ മരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഓഫ് പ്രോഗ്രാം ലളിതമാക്കി നടത്തി അതിന് ശേഖരിച്ച പണം സഹായ ധനമായി നല്‍കാന്‍ തീരുമാനിച്ചത്.സഹായധനം ക്ലാസ് പ്രതിനിധി കളില്‍ നിന്നും പി.ടി.എ പ്രസിഡണ്ട് , പ്രിന്‍സിപ്പാള്‍ പി.ടി.എ പ്രതി നിധികള്‍ എന്നിവര്‍ ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികളുടെ ഈ സല്‍പ്ര വര്‍ത്തിയെ പ്രിന്‍സിപ്പലും പി.ടി.എ അംഗങ്ങളും പ്രത്യേകം പ്രശം സിച്ചു. വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിന് ആവശ്യമായ ജ്യൂസും, പലഹാരങ്ങളും അധ്യാപകര്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കി നല്‍കി.യാത്രയയപ്പ് സമ്മേളനം പി.ടി.എ പ്രസിഡണ്ട് ഒ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.ടി.വിനോദ്,പി.ടി.എ വൈസ് പ്രസിഡണ്ട് സി. സക്കീര്‍ ഹുസൈന്‍, അധ്യാപകരായ ഹരിദാസ്.ബി, വിബിന്‍ സി.ജി, മുഹമ്മദ് അഷ്‌റഫ്.എം, ഗിരിജ വി , യൂസഫ് പി എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളായ ഫെമിത.എം, ഇജാസ് കെ , ഫാരിസ് .സി.എസ്, അര്‍ജുന്‍.കെ, ഷിബിലി കെ എന്നിവര്‍ നേതൃത്വം നല്‍കി