അലനല്ലൂര്‍:എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിന്റെ 79- മത് വാര്‍ഷികവും വിരമിക്കുന്ന അധ്യാപകരായ ലൗലിന്‍ ജേക്കബ്, ചാക്കോ ജോണ്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടി കളോടെ നടന്നു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ .രജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.യാക്കൂബ് അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് പി.എം. എ.സലാം ഹാജി പതാക ഉയര്‍ത്തി. മുന്‍ പ്രസിഡണ്ട് പാറോക്കോട്ട് ഈസ ഹാജി, സെക്രട്ടറി പി.അബൂബക്കര്‍ എന്നിവര്‍ ഉപഹാര വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ, ജില്ലാ പഞ്ചായത്തംഗം എം.ജിനേഷ്, ഗ്രാമപഞ്ചാ യത്തംഗ ങ്ങളായ കെ.ടി.അബ്ദുള്‍ നാസര്‍, കെ.പി.യഹിയ, ഹെഡ്മാസ്റ്റര്‍ ടി.കെ. അബൂബക്കര്‍ ,കെ.മുഹമ്മദ് ,പി. കദീജ, കെ.പി.അബ്ദുസമദ്, കെ. ജുവൈരിയ, ഇ .സൈനുദ്ധീന്‍, കെ.പി.ഉമ്മര്‍, കെ.ജി.രാജേന്ദ്രന്‍ പിള്ള, ടി.കെ.കദീജ, എം. റൈഹാനത്ത്, ടി.കെ. അബ്ദുള്‍ റഹീം, ടി.കെ.അഷ്‌റഫ് ,പി.മുഹമ്മദ് അര്‍ഷദ്, ഹംസ പുളിക്കല്‍, എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന ലൗലിന്‍ ജേക്കബ്, ചാക്കോ ജോണ്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.തുടര്‍ന്ന് വിദ്യാര്‍ത്ഥിക ളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!