കോട്ടോപ്പാടം : തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആ ഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളും പൊങ്കാലയിടലുമുണ്ടായി. മൂന്ന് പതിറ്റാ ണ്ടിലേറെയായി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്ന മേലേടത്തുമന ശങ്കരന്‍ (ഉണ്ണി) നമ്പൂതിരിയെ ക്ഷേത്രകമ്മിറ്റി ആദരിച്ചു. ക്ഷേത്രം തന്ത്രി പാടേരി ഇല്ല ത്ത് സുനില്‍ നമ്പൂതിരിപ്പാട് മുഖ്യാഥിതിയായി. ആഘോഷ കമ്മിറ്റി സെക്രട്ടറി പ്രദീപ്കുമാര്‍ അധ്യക്ഷനായി. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.പി.കൃഷ്ണകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പൂജാരിമാര്‍, കഴകക്കാര്‍, അടിയന്തര ക്കാര്‍, ക്ഷേത്രകമ്മിറ്റി, ഉത്സവാഘോഷ കമ്മിറ്റി, മാതൃസമിതി, നാമജപകമ്മിറ്റി, ബാല വേദി, നാല് ദേശവേല കമ്മിറ്റികള്‍, ദേശത്തെ ഇതര ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് അന്നദാനവും നടന്നു. വൈകിട്ട് ലളിതാസഹ സ്രനാമം, ഗണപതി ക്ഷേത്രത്തില്‍ വിശേഷാല്‍ ചുറ്റുവിളക്ക്, നൃത്തനൃത്ത്യങ്ങള്‍, കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഭരതനാട്യം, സംഘനൃത്തം എന്നിവയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!