അലനല്ലൂര്‍ : രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം ഇസ്ലാമി ക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ ആന്‍ യൂണറ്റ് സംഘടിപ്പിച്ച റമദാന്‍ വിജ്ഞാനവേദി അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഭിന്നതയും വെറുപ്പും വിതക്കുന്നവര്‍ക്കെതിരെ മത നിരപേക്ഷ ചേരി ശക്തിപ്പെടണം.മാനവിക മൂല്യങ്ങളുടെ പ്രചാരകരെന്ന് സ്വയം അവ കാശപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ പോലും വര്‍ണവെറിയും ജാതി ചിന്തയും പ്രകടിപ്പിക്കുന്നത് ആശങ്കാജനകമാണ്.മനുഷ്യാവകാശ സംരക്ഷണത്തില്‍ എല്ലാവര്‍ ക്കും തുല്യത നല്‍കണമെന്നും ഫലസ്തീനികളോടുള്ള അവകാശ നിഷേധം ക്രൂരമാണെ ന്നും സംഗമം അഭിപ്രായപ്പെട്ടു.
കോട്ടപ്പള്ള എം.ബി. കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം ‘അല്ലാഹു ; കരുണയും കരുതലും’, വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ‘ മടങ്ങുക റബ്ബിലേക്ക് ‘ എന്ന വിഷയത്തില്‍ പ്രഭാഷ ണം നടത്തി. മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരിഅധ്യക്ഷനായി. ജില്ലാ വൈസ് പ്രസി ഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, മണ്ഡലം സെക്രട്ടറി സാദിഖ് എടത്തനാട്ടുകര, ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് സെക്രട്ടറി എം.ഹിദായത്ത്, ഒ. മുഹമ്മദ് അന്‍വര്‍, ഷംസുദീന്‍ പൂതങ്കോടന്‍, റഫീഖ് പൂളക്കല്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളിച്ചങ്ങാടം ബാല സമ്മേളനത്തില്‍ ഷഫീഖ് അല്‍ ഹികമി, അബ്ദുല്‍ റൗഫ് എന്നിവര്‍ ക്ലാസ്സെടുത്തു.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ അറബിക് അക്ഷരശ്ലോ ക മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അല്‍ ഹിക്മ അറബി കോളേജ് വിദ്യാര്‍ഥി ഇ. കെ. നബ്ഹാന്‍, വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് വാര്‍ഷിക പൊതു പരീക്ഷയില്‍ സം സ്ഥാന തലത്തില്‍ മൂന്നാം റാങ്ക് നേടിയ എം. ഷിസ ഫാത്തിമ, വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് സംസ്ഥാന തല സര്‍ഗ വസന്തം പരിപാടിയില്‍ ജൂനിയര്‍ ഗേള്‍സ് പദപയറ്റ് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ എന്‍. അനാഖ, ജൂനിയര്‍ ഗേള്‍സ് മാപ്പിളപ്പാട്ട് മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ എം.എ. അഫ്ര, ദാറുല്‍ ഖുര്‍ആന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സെന്ററില്‍ നിന്നും ഒന്നര വര്‍ഷം കൊണ്ട് മൂന്ന് ജുസ്അ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഫാത്തിമ ബിന്‍ത് സാജ് എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു.31ന് വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് ബന്ധങ്ങള്‍ സുദൃഢമാക്കുക’, മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി’വിജയപാതയിലെ ജീവിതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പ്രഭാഷണം.