അലനല്ലൂര്‍: പഞ്ചായത്തിലെ മലയോരപാതയായ പൊന്‍പാറ-ഓലപ്പാറ റോഡിന്റെ ഇരുവശങ്ങളിലും വനംവകുപ്പ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിലെ വന്യജീവി ശല്ല്യം കണക്കിലെടുത്താണ് നടപടി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ 20 തെരുവു വിളക്കു കളാണ് പൊന്‍പാറ മുതല്‍ ഓലപ്പാറ വരെ സ്ഥാപിച്ചത്. പൊന്‍പാറ-ഓലപ്പാറ റോഡില്‍ കടുവ, പുലി എന്നിവയുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. മാത്രമല്ല കാട്ടുപന്നിയുടെയും കാട്ടാനയുടെയും ശല്ല്യവും രൂക്ഷമാണ്. രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്രയും വെല്ലുവിളിയാണ്. വന്യജീവി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരണ്യദീപം പദ്ധതിയിലുള്‍പ്പെടുത്തി വനംവകുപ്പ് ഒന്നര വര്‍ഷം മുമ്പ് പ്രദേശത്ത് 22 തെരുവുവിള ക്കുകള്‍ സ്ഥാപിച്ചിരുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പുപറമ്പ്, അമ്പലപ്പാറ, കണ്ടമംഗലം, മലേരിയം പ്രദേശങ്ങളില്‍ വന്യജീവി ശല്ല്യം നേരിടുന്ന വിവിധ ഇടങ്ങ ളിലും പാതയോരങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നുണ്ട്. ആകെ 108 തെരു വുവിളക്കുകളാണ് സ്ഥാപിക്കുന്നത്. ഒരു മാസം മുമ്പാണ് ഇതിനുള്ള നടപടിക്രമ ങ്ങള്‍ പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസം മുതല്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ച് തുടങ്ങുകയായിരുന്നു.