കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ എഎല്‍പി സ്‌കൂള്‍48 വാര്‍ഷികം ആഘോ ഷിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക കെ.സി. വത്സലയ്ക്കുള്ള യാത്രയയപ്പും നല്‍കി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാട നം ചെയ്തു. വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം അധ്യക്ഷനായി. മാപ്പിളപ്പാട്ടുഗായിക ഫാസില ബാനു മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് നജീബ് കോലോത്തൊടി, മാനേജര്‍ സി.പി.മുസ്തഫ, എം.പി.ടി.എ. പ്രസിഡന്റ് ഹഫ്‌സത്ത്, സ്റ്റാഫ് പ്രതിനിധി എം.പി.പ്രീതി, മുന്‍ പി.ടി.എ പ്രസിഡന്റ് സി.കെ.കുഞ്ഞയമ്മു,വിന്നര്‍ എഫ്.സി. ക്ലബ് പ്രസിഡന്റ് മുനീര്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.മണി കണ്ഠന്‍, ഒ.എസ്.എ. പ്രസിഡന്റ് അഫ്‌സല്‍ ബാബു, തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ മാനേജര്‍ സി.പി.ഷിഹാബുദ്ധീന്‍, പ്രധാന അധ്യാപിക ടി.ശാലിനി, അബ്ദുള്ള കാപ്പുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.