അഗളി: അട്ടപ്പാടിയുടെ കാവൽദൈവമായ മല്ലീശ്വരന്റെ അനുഗ്രഹത്തിനായി മല്ലീശ്വ രൻമുടിയിലെത്തി ജ്യോതിതെളിയിച്ച് മലപൂജാരിമാർ. കഠിനവ്രതം അനുഷ്ഠിച്ച മല പൂജാരിമാർ വെള്ളിയാഴ്ച ഒൻപതുമണിയോടെ പന്നിയൂർപ്പടികയിലെ ശിവക്ഷേത്രത്തി ൽ തൊഴുത് ഭവാനിപ്പുഴയുടെ തീരത്തെത്തി. മല്ലീശ്വരൻമുടിയിലെ, മല്ലീ (പാർവ്വതി) ക്കും ഈശ്വരനും (ശിവൻ) നേദിക്കുന്നതിനുള്ള പാലും നെയ്യും ഭക്തർ മലപൂജാരിമാ രുടെ മുളംതണ്ടിലൊഴിച്ചു. മുഡുഗവിഭാഗത്തിലെ 139 മലപൂജാരിമാരാണ് ഇത്തവണ മലകയറിയത്.

11 മണിയോടെ കൊല്ലങ്കടവ് ഊരിൽനിന്ന്‌ ഘോഷയാത്രയോടെ മല്ലീശ്വരവിഗ്രഹം ചെമ്മണ്ണൂർ മല്ലീശ്വരക്ഷേത്രത്തിലെത്തി. പിന്നീട് താളമേളത്തിന്റെ അകമ്പടിയോടെ ഭവാനിപ്പുഴതീരത്ത് കാത്തിരിക്കുന്ന മലപൂജാരിമാരുടെ അരികിലേക്ക്. തുടർന്ന്, 139 മലപൂജാരിമാരും ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രത്തിലെത്തി. ഇരുള വിഭാഗത്തിൽ നിന്നുള്ളവരാണ് മല്ലീശ്വരക്ഷേത്രത്തിൽ പൂജചെയ്യുന്നത്. ഗോത്രാചര പ്രകാരമുള്ള പൂജകൾക്കുശേഷം ഭവാനിപ്പുഴ മുറിച്ചുക്കടന്ന്, വീണ്ടും പന്നിയൂർപ്പടികയിലെ ശിവക്ഷേത്രത്തിലെത്തി തൊഴുത്‌ പൂജാരിമാർ നിബിഡ വനത്തിലൂടെ മല്ലീശ്വര മുടിയിലേക്ക് യാത്രതിരിച്ചു.

അഗളി എസ്.ഐ.യും ഭീകരവിരുദ്ധ സേനയുടെ കമാൻഡറുമായ അബ്ദുൽ ഖയ്യുമിന്റെ നേതൃത്വത്തിലുള്ള സായുധരായ പതിനൊന്നംഗ സംഘവും മലപൂജാരിമാർക്ക് സുരക്ഷയൊരുക്കി. സുരക്ഷാസംഘം നന്ദിമലയിൽതങ്ങി. മലപൂജാരിമാർ മല്ലീശ്വരൻ മുടിയിലെത്തി, പൂജകൾക്കുശേഷം രാത്രി 7.12ന്‌ ജ്യോതിതെളിയിച്ചു. ശനിയാഴ്ച പുലർ ച്ചയ്ക്ക്, മുളംതണ്ടിൽ തീർത്ഥവുമായി മലയിറങ്ങുന്ന മലപൂജാരിമാർ 12 മണിയോടെ അടപ്പാറയിലെത്തും. റാഗികൊണ്ടുള്ള അടയുണ്ടാക്കി കഴിച്ച് വ്രതമവസാനിപ്പിക്കും. പന്നിയൂർപ്പടികയിലെ ശിവക്ഷേത്രത്തിലും ചെമ്മണ്ണൂർ മല്ലീശ്വരക്ഷേത്രത്തിലുമെത്തി, കാത്തിരിക്കുന്ന ഭക്തർക്ക് തീർത്ഥം നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!