കാവ്യശിലാഫലകം അനാച്ഛാദനം ഇന്ന്
പാലക്കാട് : അരനൂറ്റാണ്ട് മുമ്പ് വണ്ടാഴി സ്വദേശിയായ കവി മാലംകൊട്ടെ മുരുകന് നായര്‍ രചിച്ച മുരുകാഷ്ടക കീര്‍ത്തനം ഒരു കാലത്തിനും മായ്ക്കാനാകാത്തവിധം ഇനി കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലുണ്ടാകും. ശരവണസ്തുതികളും ഭഗവാന്റെ അപദാനങ്ങളും 26വരികളാകുന്ന കാവ്യം ഗ്രാനൈറ്റില്‍ കൊത്തിവെച്ചാണ് ക്ഷേത്ര ത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇതിന്റെ സമര്‍പ്പണം ഇന്ന് നടക്കും. മുരുകനെ ധ്യാനിച്ച കവിയുടെ മോഹാക്ഷരങ്ങളെ തിരികെപിടിക്കാനും അത് കാലങ്ങള്‍ക്ക് സമ്മാനിക്കാ നുമുള്ള ബന്ധുക്കളുടെ ശ്രമം കൂടിയാണ് സഫലമാകുന്നത്.
മഹാകവി പി.കുഞ്ഞിരാമന്റെ സമകാലികനും സുഹൃത്തുമൊക്കെയായിരുന്നു വണ്ടാ ഴിക്കാരന് മാലംകൊട്ടെ മുരുകന് നായര്‍. ഇദ്ദേഹത്തിന്റേതായി ധാരാളം കൃതികളുണ്ട്. പലതും ഇന്ന് ലഭ്യമല്ല. കലാസമിതി എന്ന പേരില്‍ സാഹിത്യകൂട്ടായ്മ സംഘടിപ്പിക്കു കയും യുവസാഹിതി എന്ന പേരില്‍ അന്നുകാലത്ത് കയ്യെഴുത്തുമാസിക പ്രസിദ്ധീകരി ക്കുകയും ചെയ്തിരുന്നു. 1968ലാണ് മുരുകാഷ്ടക കീര്‍ത്തനം രചിക്കുന്നത്. അടുത്ത വര്‍ഷം ആകമാനം പരിശോധിച്ച് പരിഷ്കരിച്ചു. 1970ല്‍ ആദ്യപ്രതി അച്ചടിച്ചു. തന്റെ എഴുപതാം പിറന്നാളിന് മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം പഴനിയിലെത്തി കീര്‍ത്തനം വായിച്ച് സമര്‍പ്പിച്ചിരുന്നു.
അച്ചടിപ്രതികളെല്ലാം നഷ്ടമായെങ്കിലും ബന്ധുക്കളുടെയുള്ളില് മുരുകാഷ്ടക കീര്‍ത്ത നം പ്രാര്‍ത്ഥനാ ശ്ലോകമായി നിറഞ്ഞ് നിന്നിരുന്നു. തറവാട്ടുവീട്ടിലെ കാവില്‍ വൈകിട്ട് വായ്ത്താരിയായി മുരുകാഷ്ടക കീര്‍ത്തനം ചൊല്ലാറുണ്ട്. മുരുകന് നായരുടെ മകള്‍ റിട്ട. അധ്യാപിക വത്സലയുടെ മകള്‍ ഡോ.ഭാമിനി ചെറുകാട് കഴിഞ്ഞ മാസം കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രചുമരിലെ ചിത്രങ്ങളും നാമങ്ങളുമെല്ലാം കണ്ടപ്പോഴാണ് മുത്തച്ഛന്റെ മനോഹരവും ഭക്തിസാന്ദ്ര വുമായ മുരുകാഷ്ടക കീര്‍ത്തനം ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുദി ച്ചത്. തുടര്‍ന്ന് ക്ഷേത്രം അധികൃതരുമായി കൂടിയാലോചിക്കുകയും ഇവര്‍ വിദഗ്ദ്ധ സമിതിയുടെ സഹായത്തോടെ കാവ്യം പരിശോധിക്കുകയും മറ്റും ചെയ്ത് പ്രദര്‍ശിപ്പി ക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഇന്ന് രാവിലെ 11.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് സി. ഗോപിനാഥന് കീര്‍ത്തനം ആലേഖനം ചെയ്ത ശിലയുടെ അനാച്ഛാദനം നിര്‍വ്വഹിക്കും. ദേവസ്വം എക്സിക്യുട്ടിവ് ഓഫിസര്‍ സെന്തില്‍കുമാര്‍ മുഖ്യാഥിതിയാകും. ഡോ.ഭാമിനി ചെറുകാട് അധ്യക്ഷയാകും. രാജഗോപാലന്‍ മാസ്റ്റര്‍, സി.ഗിരീഷ്, സരസ്വതി ചെറുകാട്, വി.രാജഗോപാല്‍, വിനോദ് ചെറുകാട്, സ്വാമിക്കുട്ടന് ചെറുകാട് തുടങ്ങിയവര്‍ പങ്കെ ടുക്കും.
