മണ്ണാര്‍ക്കാട് : കഞ്ചിക്കോട് കോച്ച്ഫാക്ടറിക്ക് തറക്കല്ലിട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനമായ സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ബുധനാഴ്ച വഞ്ചാനാദിനം ആചരിച്ചു. കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും വഞ്ചിച്ചെ ന്നാരോപിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.കോച്ച്ഫാക്ടറി ശിലാഫലകത്തിന്റെ മാതൃകയില്‍ റീത്തും സമര്‍പ്പിച്ചു. ഡിവി ഷന്‍ പ്രസിഡന്റ് എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി. മനോമോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, എം.കുമാരന്‍, പി.ദാസന്‍, അജയകുമാര്‍, രഞ്ജിത്, അജീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.