മണ്ണാര്‍ക്കാട് : വേനല്‍ രൂക്ഷമാകുന്നത് കണക്കിലെടുത്ത് കുന്തിപ്പുഴയില്‍ അവശേഷി ക്കുന്ന ജലം പോത്തോഴിക്കാവ് ഭാഗത്ത് സംഭരിച്ച് നിര്‍ത്താന്‍ തടയണയില്‍ മരപ്പലക കൊണ്ടുള്ള താത്കാലിക ഷട്ടറുകള്‍ സ്ഥാപിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. തടയണയില്‍ ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി കരാറായിട്ടുണ്ട്. എന്നാല്‍ ഇവ നിര്‍മിച്ചുകിട്ടാന്‍ കാലതാമസമെടുക്കുമെന്നതി നാലാണ് ജലസംരക്ഷണത്തിനായി അധികൃതര്‍ വേഗത്തില്‍ ഇടപെട്ടത്.

പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലേക്ക് ജലവിതരണത്തിനായി ആശ്രയിക്കുന്നത് കുന്തിപ്പുഴയേ ആണ്. ഇത്തവണ കാലവര്‍ഷം ദുര്‍ബ്ബലപെട്ടതിനാല്‍ മാസങ്ങള്‍ക്ക് മുമ്പേ പുഴ വരള്‍ച്ചയുടെ പിടിയിലായിരുന്നു. ഇത് സമീപത്തെ കൃഷിയിടങ്ങളെയും ബാധിച്ചി ട്ടുണ്ട്. വേനല്‍ച്ചൂട് കനക്കുകയും തത്ഫലമായി പുഴയിലെ ജലനിരപ്പ് താഴുകയും ചെയ്തി ട്ടും പോത്തോഴിക്കാവ് തടയണയില്‍ ഷട്ടറുകള്‍ സ്ഥാപിക്കാതിരുന്നത് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വെള്ളം വറ്റിയതോടെ തടയണയുടെ മുക്കാല്‍ ഭാഗത്തോളം മണല്‍ പരപ്പായി മാറി. കുട്ടികള്‍ ഇവിടം കളിമൈതാനവുമാക്കി. നിരവധി ആളുകള്‍ കുളി ക്കാനും വസ്ത്രം അലക്കുന്നതിനുമായി തടയണ ഭാഗത്ത് എത്താറുണ്ട്. വെള്ളമില്ലാ ത്തത് ഇവരെയും നിരാശരാക്കി.

മാത്രമല്ല തടയണയുടെ മുകള്‍ ഭാഗത്തായി കുടിവെള്ള വിതരണത്തിന് നിര്‍മിച്ച കിണറിലെ ജലനിരപ്പിനേയും വരള്‍ച്ച ബാധിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ തടയണയി ല്‍ താത്കാലിക സംവിധാനമൊരുക്കിയത്. നേരത്തെ തടയണയിലെ മരപ്പലക കൊ ണ്ടുള്ള എട്ടു ഷട്ടറുകള്‍ നശിച്ചതോടെയാണ് ഒന്നര വര്‍ഷം മുമ്പ് ഇവ തല്‍സ്ഥാനത്ത് നിന്നും എടുത്തുമാറ്റിയത്. തുടര്‍ന്ന് ആറ് ലക്ഷം രൂപ ചെലവില്‍ ഫൈബര്‍ ഷട്ടര്‍ സ്ഥാപിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!