മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനു വദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നല്‍കിയതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവര്‍ഷം 122.57 കോടി രൂപ നല്കി. പോഷണ്‍ അഭിയാന് പദ്ധതിയില്‍ ഈവര്‍ഷം സംസ്ഥാന ത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് ലഭ്യമായത്.