മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ മതേതര സ്വാഭവത്തെ അട്ടിമറിക്കുന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്തിറങ്ങണമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ വാര്‍ഷികസമ്മേളനം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ.പി. അനിത കുമാരി പതാക ഉയര്‍ത്തി. എ.ജി.ദിലീപ് അനുശോചന പ്രമേയവും സി. മുഹമ്മദ് റഷീദ് പ്രവര്‍ത്തന റിപ്പോര്‍്ട്ടും സി.ആര്‍.രാജേഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജീവനക്കാരുടേയും പൊതു സമൂഹത്തിന്റെയും വിവിധ പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.ഇ.പി. അനിതകുമാരി (പ്രസി.), പി.ആര്‍. ചന്ദ്രന്‍, കെ. പ്രീത (വൈ. പ്രസി.), സി. ബാലകൃഷ്ണന്‍ (സെക്ര.), കെ. സന്തോഷ് കുമാര്‍, സി.ആര്‍. രാജേഷ് (ജോ. സെക്ര.), എം. ബഷീര്‍ (ഖജാ.).