മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തെങ്കര ശാഖയുടെ പുതിയ കെ ട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വ ഹിച്ചു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. അംഗങ്ങ ള്‍ക്കും ഇടപാടുകാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് തെങ്കര സെന്റ റിലുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുള്ളത്. ലോക്കറിന്റെ ഉദ്ഘാടനം കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി നിര്‍വഹിച്ചു. മികച്ച കര്‍ഷകരേയും കുടുംബ ശ്രീയേയും ആദരിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണസംഘം ജോ. രജിസ്ട്രാര്‍ പി. ഉദയന്‍ ആദ്യ വായ്പാ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍, സെക്രട്ടറി എം. പുരുഷോത്തമന്‍, കെ. ജി. സാബു, ജനപ്രതിനിധികളായ ടിന്റു സൂര്യകുമാര്‍, രമ സുകുമാരന്‍, ആയിഷ ബാനു എന്നിവര്‍ സംസാരിച്ചു. സഹകരണസംഘം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, വിവിധ രാഷ്ട്രീ യകക്ഷി നേതാക്കള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!