മണ്ണാര്‍ക്കാട് : നിറഭേദങ്ങളില്‍ നെയ്‌തെടുത്ത വസ്ത്രവിസ്മയങ്ങളുമായി വസന്തം വെ ഡ്ഡിംഗ് കാസില്‍ മണ്ണാര്‍ക്കാട് പട്ടണത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മണ്ണാര്‍ക്കാടിന്റെ വസ്ത്രവ്യാപാര രംഗത്ത് മറ്റൊരു നാഴികക്കല്ലായി തീരുന്ന വസന്തം വെഡ്ഡിംഗ് കാസി ലിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് പാണക്കാട് ഹമീദലി ശിഹാ ബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്നും പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ വി.അബ്ദുള്‍ ബാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാല്‍നൂറ്റാണ്ട് കാലത്തോളമായി വസ്ത്രവ്യാപാര രംഗത്ത് പ്രൗഢിയോടെ തലയുയുര്‍ത്തി നില്‍ക്കുന്ന വസന്തത്തിന്റെ പുതിയശാഖ നാല്‍പ്പതിനായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ സൗക ര്യങ്ങളെടെയാണ് ഒരുങ്ങുന്നത്. പരിചയസമ്പന്നരായ ജീവനക്കാരുടെ ഹൃദ്യമായ സേവ നം, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, വീല്‍ചെയര്‍ സൗകര്യം, കാര്‍പാര്‍ക്കിംഗി ല്‍ നിന്നുള്ള ലിഫ്റ്റ് സൗകര്യം തുടങ്ങിയ സവിശേഷതകളും പുതിയ വസന്തത്തിലുണ്ട്. 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്.
വിവാഹവസ്ത്രങ്ങള്‍, ഡ്രസ്സ് മെറ്റീരിയലുകള്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ തുടങ്ങിയവയുടെ വിശാലമായ ലോകമാണ് നഗരത്തില്‍ കെടിഎം ഹൈസ്‌കൂളിന് മുന്‍വശത്തുള്ള വസന്തം വെഡ്ഡിംഗ് കാസിലില്‍ ഒരുക്കിയിട്ടുള്ളത്. അതിശയിപ്പിക്കുന്ന വിലക്കുറവും തികച്ചും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭമാകും വസന്തം വെഡ്ഡിംഗ് കാസിലെന്നും അബ്ദുള്‍ ബാരി പറഞ്ഞു. പട്ടുവസ്ത്രങ്ങളുടെ അപൂര്‍വ്വശേഖരമാണ് വസന്തം വെഡ്ഡിംഗ് അഫയര്‍ വിഭാഗത്തിലൊരുക്കിയിട്ടുള്ളത്. കാഞ്ചീപുരം സില്‍ക്ക്, സോഫ്റ്റ് സില്‍ക്ക്, ആര്‍ണി സില്‍ക്ക്, ജൂട്ട് സില്‍ക്ക്, കാഞ്ചീപുരം ഫെതര്‍ലൈറ്റ്, സാമുതിരി, പവിത്ര, ആര്‍ട്ട് സില്‍ക്ക്, കാഞ്ചീപുരം ജ്വല്ലറി വര്‍ക്ക്, ബനാറസ് സില്‍ക്ക്, വെഡ്ഡിംഗ് ഗൗണ്‍, ലെഹങ്ക, ലാച്ച എന്നിവയുടെ കളക്ഷനുണ്ട്. മംഗല്യവസ്ത്രസങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്ന വസന്തം ബ്രൈഡല്‍ ബട്ടിക്കുമുണ്ട്.ലോകോത്തര ബ്രാന്‍ഡുകളു ടെ ഇന്നര്‍വെയേഴ്‌സ്, ബോഡി ഷെയ്പ്‌സ്, ബോഡി കെയര്‍ ഐറ്റംസ്, നൈറ്റ് ഡ്രസ്സ്, ഗര്‍ഭി ണികള്‍ക്കായുള്ള വസ്ത്രങ്ങള്‍ക്കായി പ്രത്യേക സെക്ഷനുണ്ട്. പരിചയ സമ്പന്നരായ ഡിസൈനര്‍മാരുടെ സേവനമുള്ള ബോട്ടിക്കുമുണ്ട്.
ആരും കൊതിക്കുന്ന കോട്ടണ്‍ വസ്ത്രങ്ങളുടെ ഏറ്റവും വലിയ സെലക്ഷനാണ് വസന്തം കോട്ടണ്‍ വേള്‍ഡ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. ചന്ദേരി കോട്ടണ്‍, ബംഗാള്‍ കോട്ടണ്‍, ഹാന്റ്‌ലൂം കോട്ടണ്‍, പ്രിന്റഡ് കോട്ടണ്‍, നെറ്റ് കോട്ടണ്‍, കോട്ടണ്‍ സില്‍ക്ക്, വില്ലേജ് കോട്ടണ്‍, സെമി ജൂട്ട് സില്‍ക്ക് എന്നിവയുടെ വിപുലമായ കളക്ഷനു ണ്ടിവിടെ. ഗള്‍ഫ് നാടുകളില്‍ നിന്നും ഇറക്കുമതി ചെയ്ത ആകര്‍ഷകമായ ഡിസൈനുക ളിലുള്ള പര്‍ദ്ദകള്‍, വെഡ്ഡിംഗ് പര്‍ദ്ദകള്‍, ഫുക്രി, ഫൈന്‍, തോഷിബ, ലിനന്‍, നിത എന്നി വയുടെ സെലക്ഷനും ആകര്‍ഷകമാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ വിസ്മയ ലോക മാണ് പുരുഷന്‍മാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. വെള്ളവസ്ത്രങ്ങള്‍ക്ക മാത്രമായും, വെഡ്ഡിംഗ് സെറ്റ്, ഷര്‍ട്ട്, ദോത്തി, ഷര്‍ട്ടിംഗ് എന്നിവയുടെ വിശാലമായ ശ്രേണിയുണ്ട്. ബെഡ് ഷീറ്റുകള്‍, ന്യൂബോണ്‍ ഡ്രസ്സുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കു മായി പ്രത്യേക സെക്ഷന്‍, ഹജ്ജ്, ഉംറ വസ്ത്രങ്ങള്‍, ഫാന്‍സി ഫുട് വെയര്‍ കളക്ഷന്‍, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്ലേറ്റ് ആന്‍ഡ് സ്വീറ്റ്‌സ്, ഫെര്‍ഫ്യൂംസ്, വൈവിധ്യമാര്‍ന്ന വാച്ചുകളു ടെ വിപുലമായ കളക്ഷനുകളുമെല്ലാം വസന്തം വെഡ്ഡിംഗ് കാസിലിലുണ്ട്.
ഉദ്ഘാടന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികള്‍ക്ക് 1,50,000 രൂപ ക്യാഷ് പ്രൈസ് നല്‍കുമെന്ന് സിഇഒമുഹമ്മദ് അനസ് പറ ഞ്ഞു. സമ്മാനക്കൂപ്പണ്‍ പൂരിപ്പിച്ച് ബോക്‌സില്‍ നിക്ഷേപിക്കുന്നവരില്‍ നിന്നാണ് നറു ക്കെടുപ്പ് നടത്തുക. നറുക്കെടുപ്പ്‌സമയത്ത് സ്ഥലത്ത് ഉള്ളവര്‍ക്ക് മാത്രമേ സമ്മാന ങ്ങള്‍ നല്‍കുകയുള്ളൂ. ബമ്പര്‍ സമ്മനമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയും കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികള്‍ക്ക് പതിനായി രം രൂപ വീതവുമാണ് നല്‍കുക. വാര്‍ത്താ സമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ വി. മുസ്തഫ, മാനേജര്‍ വിപേഷ്, പര്‍ച്ചേസ് മാനേജര്‍മാരായ മുസ്തഫ, സലീം, ഷാജി, മനാഫ്, ചീഫ് അക്കൗണ്ടന്റ് റസാഖ് എന്നിവരും പങ്കെടുത്തു.