അഗളി: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി അട്ടപ്പാടി മേഖലയി ലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബ്ലോക്ക് തല ശില്‍പശാ ലയില്‍ തീരുമാനം. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വാതില്‍പ്പടി സേവനങ്ങള്‍ 100 ശതമാനം കവറേജ് കൈവരിക്കാന്‍ ആവശ്യമായ ഹരിത കര്‍മ്മസേ നാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. പൊതുയിടങ്ങളിലും ജലസ്രോതസുകളിലും മാ ലിന്യം തള്ളുന്നത് തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്ത മാക്കും. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപകമായ വില്‍പനയും ഉപയോഗവും നിയന്ത്രിക്കാനും തീരുമാനമായി. അഗളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബ്ലോക്ക് തല ശില്‍പശാലയുടെ ഉദ്ഘാടനം അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അധ്യക്ഷനായി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, തദ്ദേശ സ്വയംഭരണ വകുപ്പ് അസി സ്റ്റന്റ് ഡയറക്ടര്‍ വി.കെ ഹമീദ ജലീസ, പാനല്‍ അംഗങ്ങളായ വി. രാധാകൃഷ്ണന്‍, സി. നാരായണന്‍ കുട്ടി, ഇ. മുഹമ്മദ് ബഷീര്‍, വി.പി ജയന്‍, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!