മണ്ണാര്‍ക്കാട് : കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോരത്തെ കാട്ടാ നശല്ല്യത്തില്‍ നിന്നും രക്ഷിക്കാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി നിര്‍മിക്കുന്ന തിന്റെ രണ്ടാംഘട്ടത്തിന് വനംവകുപ്പ് തുടക്കമിട്ടു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷ ന്‍ പരിധിയിലെ കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോ മീറ്റര്‍ ദൂരത്തില്‍ സൈലന്റ്‌വാലി വനാതിര്‍ത്തിയിലാണ് പ്രതിരോധ വേലി ഒരുക്കുന്നത്. നബാര്‍ഡില്‍ നിന്നുള്ള 1,21,59,000 രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കേരളത്തിലുള്ള ടീ ഗ്രൂപ്പ് കമ്പനിയാണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 18 മാസമാണ് കരാര്‍ കാലാവധി. മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ ഏഴ് കിലോ മീറ്ററിലാണ് ആദ്യം വേലി നിര്‍മിക്കുക. ഇത് പൂര്‍ത്തിയായ ശേഷം കുരുത്തിച്ചാല്‍ മുതല്‍ പൊതുവപ്പാടം വരെയും വേലി സ്ഥാപിക്കും. രണ്ടാംഘട്ട നിര്‍മണോദ്ഘാടനം സൈലന്റ് വാലി വൈല്‍ഡ് ലൈ ഫ് വാര്‍ഡന്‍ എസ്.വിനോദ് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. കോട്ടോപ്പാടം പഞ്ചായത്ത് അംഗങ്ങളായ നൂറുല്‍സലാം, കെ.ടി. അബ്ദുള്ള, റഷീദ പുളിക്കല്‍, രാധാകൃഷ്ണന്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് അംഗം ഡി. വിജയലക്ഷ്മി, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ തിരുവിഴാംകുന്ന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാര്‍, പൊതുപ്രവര്‍ത്തകരായ ടി.കെ.ഇപ്പു, സദക്കത്തുള്ള പടലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.