മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടിക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപക ടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5.40ഓടെ ആശുപത്രിപ്പടിക്ക് സമീപമാ ണ് അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുളള കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഓട്ടോറിക്ഷ കളിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. സ്‌കൂട്ടര്‍ യാത്ര ക്കാരനായ അനസ് (25), ഓട്ടോറിക്ഷ ഡ്രൈവര്‍ കോല്‍പ്പാടം സ്വദേശി നാസര്‍ (50) എന്നി വര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വട്ടമ്പല ത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുളളതല്ലെന്ന് അറിയുന്നു.ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. കാറിലുണ്ടായി രുന്നവര്‍ ആരെന്ന് വ്യക്തമല്ല. പൊലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!