അലനല്ലൂര്‍ : ഉപ്പുകുളം ഭാഗത്തെ ലഹരിവില്‍പ്പന തടയുന്നതിനായി ജനപ്രതിനിധിക ളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ആനപ്പാറ, വെള്ളച്ചാട്ടപ്പാറ, വട്ടമല, ഓലപ്പാറ, ഇടമല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേന ചിലര്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനക്കായി എത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍ അസമയങ്ങളില്‍ എത്തുന്ന വാഹനങ്ങളേയും പകല്‍സമയങ്ങളില്‍ പരിചയമില്ലാത്ത വാഹനങ്ങളേയും ആളുകളേയും നിരീക്ഷിക്കാ നും അത്തരം വാഹനങ്ങളുടെ നമ്പരുകള്‍ പൊലിസ്, എക്‌സൈസ് വകുപ്പുകള്‍ക്ക് കൈമാറാനും യോഗം തീരുമാനിച്ചു. ലഹരിവില്‍പ്പനക്കെതിരെ വിവിധ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വിവിധ സ്ഥലങ്ങളില്‍ സി.സി.ടി.വി. സ്ഥാപി ക്കാന്‍ പൊലിസ് നിര്‍ദേശം നല്‍കി. നാട്ടുകല്‍ എസ്.ഐ. ടി.പി.രാംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം നൈസി ബെന്നി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം ബഷീര്‍ പടുകുണ്ടില്‍ മുഖ്യപ്രഭാഷണം നടത്തി. മുണ്ടഞ്ചേരി പത്മജന്‍, വെള്ള ങ്ങര അലി, പി.ജയകൃഷ്ണന്‍, ഉസ്മാന്‍ മിശ്ക്കാത്തി, വട്ടതൊടി മുഹമ്മദ്, സി.മുസ്തഫ, പി.ഭാസ്‌കരന്‍, പടുകുണ്ടില്‍ അബ്ദുസലാം, വി.ഗഫൂര്‍, മഠത്തൊടി അമീന്‍, ആര്യാടന്‍ ഇസ്മായില്‍, ഉസ്മാന്‍ മഠത്തില്‍, പി.താജുദ്ദീന്‍, കെ.സക്കീര്‍, പി.ഹമീദ്, കെ.പി.സത്യപാലന്‍, പി.മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.