മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീ യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹംസയുടെ ഓര്‍മക്കായി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ എന്‍.ഹംസ സ്മാരക രാഷ്ട്ര സേവന പുരസ്‌കാരത്തിന് പിന്നണി ഗായികയും കുണ്ടൂര്‍ക്കുന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ ഥിനിയുമായ തീര്‍ത്ഥ സുഭാഷിനെ തിരഞ്ഞെടുത്തതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. അജ്മാന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന 5000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാര മാണ് റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി എന്‍. ഹംസയുടെ സ്മരണാര്‍ത്ഥം നല്‍ കുന്നത്. ചെറുപ്രായത്തിലെ അനിതരസാധാരണമായ ഗാനാലാപന വൈഭവംകൊണ്ട് ശ്രദ്ധേയയായ തീര്‍ത്ഥ നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. തന്റെ സ്വത്വസിദ്ധമായ ആലാപന മികവിനാല്‍ ജനഹൃദയങ്ങളെ സ്വാധീനിച്ച തീര്‍ത്ഥ യുടെ സവിഷേശ കഴിവിനെ ആദരിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കുണ്ടൂര്‍ക്കുന്ന് വി.പി.എ .യു.പി സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന തീര്‍ത്ഥക്ക് ഇതോടകം നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. അധ്യാപകനായ പുത്തില്ലത്ത് സുഭാഷിന്റെയും ശൈലജയുടെയും മകളാണ് തീര്‍ത്ഥ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!