മണ്ണാര്‍ക്കാട്: ന്യൂ ഡല്‍ഹിയില്‍ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ എന്‍.സി.സി നേവി കേഡറ്റ് ക്യാപ്റ്റന്‍ അഞ്ജലി അരവി ന്ദ് (കര്‍ത്ത്യവ്യപഥില്‍) ലീഡിങ് കേഡറ്റ് ടി.എ. അമാനുല്ല (പ്രൈം മിനിസ്റ്റേഴ്‌സ് റാലി) എന്നിവര്‍ പങ്കെടുക്കും. എന്‍.സി.സിയുടെ വിവിധ ക്യാംപുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ച ശേഷമാണ് ഇവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ക്യാംപിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടത്. കല്ലടി കോളജിലെ 9 (കെ) നേവല്‍ യൂണിറ്റിലെ അംഗങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. കേരളത്തില്‍ നിന്നും പങ്കെടുക്കാന്‍ അവസരം ലഭിച്ച വിദ്യാര്‍ഥികളില്‍ രണ്ടു പേരും ഒരു യൂണിറ്റിന് കീഴിലുള്ളവരാണ്. നേവല്‍ യൂണിറ്റിന് സബ് ലെഫ്റ്റനന്റ് ഡോ.ടി.കെ ജലീലാണ് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളേയും യൂണിറ്റിനേയും പ്രിന്‍സിപ്പല്‍ ഡോ. സി.രാജേഷ് അനുമോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!