മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗ് പ്രതിനിധി റസീന വറോടന്‍ തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ ഭരണ സമിതിയില്‍ 11 വോട്ടുകളുടെ പിന്‍ബലത്തിലാണ് റസീന തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ രുഗ്മിണി കുഞ്ചീരത്തിന് ഏഴ് വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് പ്രസിഡ ന്റ് രാജന്‍ ആമ്പാടത്തിന് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി റസീന സ്ഥാനമേറ്റു. സഹക രണ സംഘം അസി.രജിസ്ട്രാര്‍ കെ.ജി സാബു വരണാധികാരിയായിരുന്നു. യു.ഡി.എഫ് മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസ് അംഗം ഡി.വിജയലക്ഷ്മി രാജിവെച്ച ഒഴിവിലേ ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 18 അംഗ ഭരണ സമിതിയില്‍ മുസ്ലിംലീഗ് -6, കോണ്‍ഗ്ര സ് -4, സി.എം.പി ഒന്ന് അടക്കം യു.ഡി.എഫിന് 11ഉം, സി.പി.എം -4, സി.പി.ഐ -3 അടക്കം എല്‍.ഡി.എഫിന് -7 എന്നിങ്ങനെയാണ് കക്ഷിനില. പുതിയ വൈസ് പ്രസിഡന്റ് റസീന യെ യു.ഡി.എഫ് നേതാക്കള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ആഹ്ലാദ പ്രകടനവും നടത്തി. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫിലിപ്പ്, മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് പി.മുഹമ്മദാലി അന്‍സാരി, പഞ്ചായത്ത് പ്രസിഡന്റ് അസീസ് പച്ചീരി, ജനറല്‍ സെക്രട്ടറി കെ.കെ ബഷീര്‍, കെ.പി ഹംസ, എം.മമ്മദ് ഹാജി, വൈശ്യന്‍ മുഹമ്മദ്, പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, കെ.കെ ലക്ഷ്മിക്കുട്ടി, ഷാഹിന എരേരത്ത് സംസാരിച്ചു.