മണ്ണാര്‍ക്കാട് : ഗവേഷണ അധ്യാപക മേഖലയിലെ നിലവാരമുയര്‍ത്തുന്നത്തിനും മുന്നേ റ്റത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടാപ്പിലാക്കിവരുന്നുണ്ടെന്ന് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ.രാജന്‍ വര്‍ഗീസ്. മണ്ണാര്‍ ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന മെസ്‌കോണ്‍ അന്തര്‍ദേശീയ സമ്മേളന ത്തിന്റെ സമാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഐ.ടി. സൂരത്കല്‍ പ്രൊഫ.സന്തോഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടു ത്തു. സമാന്തരമായി അഞ്ചു വേദികളില്‍ 30 പ്ലീനറി സെഷനുകളും അഞ്ചു വേദികളില്‍ 190 ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണവും നടന്നു. സ്വാതന്ത്ര്യ സമര കാ ലം തൊട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റല്‍ജിന്‍സ് വരെ ചര്‍ച്ചയായി. വിവിധ വിഭാഗങ്ങളിലായി മികച്ച 12 പ്രബന്ധങ്ങള്‍ക്കു അവാര്‍ഡുകള്‍ കോളേജ് ചെയര്‍മാന്‍ കെ.സി.കെ. സയ്യിദ് അലി വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് അധ്യക്ഷനായി. മെസ്‌കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് മുസ്തഫ, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.ജലീല്‍,
പി.ടി.എ സെക്രട്ടറി സൈതലാവി, ഡോ.കെ.പി.ഗിരീഷ്, ഡോ.എ.അസ്ഹര്‍, എ.റംലത്ത്, എം.കെ.ഷബ്‌ന തുടങ്ങിയവര്‍ പങ്കെടുത്തു.