അലനല്ലൂര്‍ : ഗ്രാമ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പി ക്കുന്ന പ്രീപ്രൈമറി കുട്ടികളുടെ കലാമേള ലിറ്റില്‍ഫെസ്റ്റ് 2024 അലനല്ലൂര്‍ എ.എം. എല്‍.പി. സ്‌കൂളില്‍ നാളെ തുടങ്ങുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.ഹസം, കണ്‍വീനര്‍ കെ.എ.സുദര്‍ശനകുമാര്‍ എന്നിവര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവിത ചൊല്ലല്‍, കഥാകഥനം, ആംഗ്യപ്പാട്ട്, ആക്ഷന്‍ സോങ്ങ്, സ്‌റ്റോറി ടെല്ലിംഗ്, കളറിംഗ്, സംഘഗാനം, മാപ്പിളപാട്ട് എന്നീ ഇനങ്ങള്‍ നടക്കും. ശനിയാഴ്ച കാലത്ത് 10 മണി മുതല്‍ പ്രച്ഛന്ന വേഷം, നാടോടിനൃത്തം, ഒപ്പന, സംഘനൃത്തം എന്നീ ഇനങ്ങളും നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!