മണ്ണാര്‍ക്കാട് : സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഇടക്കുറു ശ്ശിയില്‍ നിര്‍ധനയായ വീട്ടമ്മയ്ക്കായി ഒരുക്കുന്ന സ്‌നേഹവീടിന്റെ നിര്‍മാണം തുടങ്ങി. കാഴ്ച പരിമിതിയടക്കമുള്ള വിഷമതകള്‍ നേരിടുന്ന ചോലയില്‍ ജമീല യ്ക്കായി കരിമ്പ, ഇടക്കുറുശ്ശി കേന്ദ്രീ കരിച്ചുള്ള ആറു ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ന്നാണ് സുരക്ഷിതഭവനമൊരുക്കുന്നത്. കാല പ്പഴക്കത്താല്‍ തകര്‍ച്ചയിലാണ് ജമീലയുടെ വീട്. ഇത് പൊളിച്ച് നീക്കി ഇതേസ്ഥലത്ത് തന്നെ ഇരുനിലകളിലായി ആധുനിക സൗകര്യങ്ങ ളോടെയാണ് വീട് നിര്‍മിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ നല്‍കുന്ന വിഹിതത്തിന് പുറെ പായസചലഞ്ച് ഉള്‍പ്പടെയുള്ള ജനകീയ പരിപാടികളിലൂടെയും സുമനസ്സുകളുടെയും സാഹകരണത്തോടെയുമാണ് വീട് നിര്‍മാണത്തിനുള്ള തുക സമാഹരിക്കുന്നത്.
സ്‌നേഹവീടിന്റെ ശിലാസ്ഥാപന കര്‍മ്മം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ജിമ്മി മാത്യു, കണ്‍വീനര്‍ എന്‍.എ ഷമീര്‍, കരിമ്പ ലോക്കല്‍ സെക്രട്ടറി സി.പി സജി, എന്‍.കെ നാരായണന്‍കുട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, അംഗങ്ങളായ ജയ വിജയന്‍, കെ.രാധിക തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 28, 29 തിയതികളിലായി കരിമ്പയി ലാണ് സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം നടക്കുന്നത്.