മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് ആന്‍ഡ് കെയര്‍ ഹോം മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, രുഗ്മിണി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാബിനെറ്റ് മെമ്പര്‍ ദേവദാസ്, ക്യാംപ് കോഡിനേറ്റര്‍ രവിചന്ദ്രന്‍, സെക്രട്ടറി വി.എസ് സുരേഷ്, ട്രഷറര്‍ പി.ജി നിഖില്‍, കെയര്‍ഹോം മെഡിക്കല്‍ സെന്റര്‍ മാനേജര്‍മാരായ ജസാദ്, ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ ശരത്, വിവേക് വേണുഗോപാല്‍ തുടങ്ങിയ വര്‍ നേതൃത്വം നല്‍കി. 175 പേര്‍ ക്യാംപില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!