പാലക്കാട് : ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ യോ നേതൃത്വത്തില്‍ ഡിസംബര്‍ 21 ന് രാവിലെ 11 ന് ലേലം ചെയ്യും. തൂതപ്പുഴയുടേത് ചൂരിയോട് പാലത്തിന് സമീപവും ചങ്ങലേരി കോസ്‌വേയ്ക്ക് സമീപത്തും കല്‍പ്പാത്തി പ്പുഴയുടേത് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കോമ്പൗണ്ടിലും ഗായത്രിപ്പുഴയുടെ വിത്ത നശ്ശേരി പാലത്തിന്റെ ഇടതുവശത്തും മലമ്പുഴ എല്‍.ബി കനാല്‍ വലതുവശത്തും ആലംപള്ളം കോസ്‌വേയുടെ വലതുവശത്തും കൃഷ്ണന്‍കടവ് ക്ഷേത്രത്തിനടുത്തുള്ള ആലംപള്ളം ചെക്ക് ഡാമിന്റെ ഇടതുവശത്തും ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തുള്ള ആലംപള്ളം കോസ്‌വേയിലും മുതലമട ശ്മശാനത്തിന് സമീപത്തുള്ള ആനമാറി വി.സി.ബിയിലുമാണ് ലേലം നടക്കുക. ഫോണ്‍: 0491 2522808