തെങ്കര : വെള്ളമില്ലാത്തതിനാല്‍ തെങ്കര പഞ്ചായത്തിലെ നെല്‍കൃഷി ഉണക്ക് ഭീഷണി യില്‍. മേലാമുറി, കുന്നത്ത്കളം, കൈതച്ചിറ, മണലടി തുടങ്ങിയ പാടശേഖരങ്ങളിലെ മുപ്പതേക്കറിലുള്ള നെല്‍കൃഷിയാണ് പ്രതിസന്ധി നേരിടുന്നത്. കാഞ്ഞിരപ്പുഴ ജലസേ ചന പദ്ധതിയില്‍ നിന്നും വലതുകര കനാല്‍ വഴി വെള്ളമെത്താന്‍ കാലതാമസമെ ടുക്കുന്നതാണ് ഇതിന് കാരണം. പൊന്‍മണി വിത്താണ് വിതച്ചിട്ടുള്ളത്. നെല്ല് കതിര ണിഞ്ഞ് കഴിഞ്ഞു. അരിയുറക്കുന്ന സമയമാണ്. ഈഘട്ടത്തില്‍ വെള്ളം അത്യാവശ്യ മാണ്. എന്നാല്‍ പാടം വീണ്ട് കിറുന്ന നിലയിലാണ്. ഡിസംബര്‍ രണ്ടാം വാരത്തോടെ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിടുമെന്നാണ് കെ.പി.ഐ.പി. അധികൃതര്‍ അറിയിച്ചിരുന്നത്. കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി ചേര്‍ന്ന യോഗങ്ങളില്‍ വെള്ളം തുറന്ന് വിടുന്ന കലണ്ടറടക്കം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ വെള്ളം തുറന്ന് വിടാന്‍ നടപടിയുണ്ടായില്ലെന്ന് കര്‍ഷകനായ രാധാകൃഷ്ണന്‍ പറഞ്ഞു. അതേ സമയം ചിറയ്ക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി വര്‍മ്മം കോട് കനാലിന് കുറുകെ പാലം നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ജലവിതരണം നീട്ടിവെക്കാനിടയായതെന്നാണ് വിവരം. ഡാമില്‍ നിന്നും വെള്ളം ചേര്‍ന്ന് കനാലിലേ ക്കെത്തുന്നത് പാലം പണിയെ ബാധിക്കുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബണ്ട് കെട്ടി വെള്ളത്തെ പ്രതിരോധിച്ചാണ് പാലം പണി നടത്തുന്നത്. ജലവിതരണം ആരംഭിക്കു ന്നതിനായി ബണ്ട് പൊളിച്ച് നീക്കാന്‍ നിര്‍മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയതായി കെ.പി.ഐ.പി. അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ടോ ഞായറാഴ്ച രാവിലെയോ ടെയോ വലതുകര കനാല്‍വഴി ജലവിതരണം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്ത മാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!