മണ്ണാര്‍ക്കാട് : നേപ്പാളില്‍ നടന്ന അണ്ടര്‍ 15 സൗത്ത് ഏഷ്യന്‍ നയണ്‍ എ സൈഡ് ഫുട്‌ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച് കപ്പുനേടിക്കൊടുത്ത കൊടുവാളി ക്കുണ്ട് സ്വദേശി സാരംഗിന് ജന്‍മനാട് സ്‌നേഹോഷ്മള സ്വീകരണം നല്‍കി. കൊടുവാ ളിക്കുണ്ട് ഗ്യാലക്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തിലായിരു ന്നു സ്വീകരണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലബ് ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് സാരംഗിനെ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കൊടുവാളിക്കുണ്ടിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണയോഗം നഗരസഭാ കൗണ്‍സിലര്‍ സമീര്‍ വേളക്കാ ടന്‍ ഉദ്ഘാടനം ചെയ്തു. സക്കീര്‍ മുല്ലക്കല്‍ അധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് കെ.ടി. ഷഫീക്ക്, രക്ഷാധികാരികളായ റഷീദ് കുറുവണ്ണ, ഉസ്മാന്‍ കൊളമ്പന്‍, അംഗങ്ങളായ നിസാം പാലൂര്‍, ജൂനൈസ് കാരയില്‍, സമീല്‍, പി.സി.ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!