കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചി യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹ രോഗത്തിന് ചികിത്സയില്‍ കഴിയവെ ഹൃ ദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ സി.പി.ഐ. സം സ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. ആരോഗ്യകാരണങ്ങളാല്‍ മൂന്ന് മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതുകാലിന് നേരത്തെ അപകടത്തില്‍ പരി ക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരി ഞ്ഞില്ല. അണുബാധയെ തുടര്‍ന്ന് പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. 1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ വി.കെ.പരമേശ്വരന്‍ നായരുടെയും ടി.കെ.ചെല്ലമ്മ യുടെയും മകനായാണ് ജനനം. കിടങ്ങൂര്‍ സ്വദേശിയായ പി.കെ.വാസുദേവന്‍ നായര്‍ക്ക് ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരന്‍ കൂടിയാണ് കാനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. നിലവില്‍ കേന്ദ്ര സെ ക്രട്ടറിയേറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. ഭാര്യ: വനജ, മക്കള്‍: സ്മിത, സന്ദീപ്.

സി.കെ.ചന്ദ്രപ്പന്‍ 1969ല്‍ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി .ചുമതലയേറ്റാണ് കാനം സിപിഐ രാഷ്ട്രീയത്തില്‍ വരവ് അറിയി ച്ചത്. അന്ന് വയസ് 19. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്ര ത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. 21-ാം വയസില്‍ സിപിഐ അംഗമായി. 26ാം വയസില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍. രണ്ട്തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982ലും 1987ലും വാഴൂരില്‍ നിന്ന് നിയമസഭാംഗം എ.ബി.ബര്‍ദനൊപ്പം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചു. 2015ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി ആകുന്നത്.

സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ പന്ന്യന്‍ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് കൊച്ചു രാജേന്ദ്രന്‍ വളര്‍ ന്നത്. അത് കൊണ്ട് തന്നെ പില്‍ക്കാലത്ത് നിയമസഭയില്‍ അവതരിപ്പിച്ചു തൊഴിലാളി കളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാ സമാജികനെന്ന പേരും നേടി. എഐഎസ്എഫ് 1970ല്‍ നടത്തിയ കലാമേളയില്‍ രക്തപുഷ്പങ്ങള്‍ നാടകത്തില്‍ നായകനടനായിരുന്നു കാനം.

വാര്‍ത്ത കടപ്പാട്: മലയാള മനോരമ

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!