പാലക്കാട്: ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്ക ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്നു. ഇവ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വ ത്തില്‍ നവംബര്‍ 28 ന് രാവിലെ 11 ന് ലേലം ചെയ്യും. തൂതപ്പുഴയുടേത് ചൂരിയോട് പാല ത്തിന് സമീപവും ചങ്ങലേരി കോസ്വേയക്ക് സമീപവും കല്‍പ്പാത്തിപ്പുഴയുടേത് കൊ ഴിഞ്ഞാമ്പാറ പഞ്ചായത്ത് കോമ്പൗണ്ടിലും ഗായത്രിപ്പുഴയുടേത് നെന്മാറ വിത്തനശ്ശേരി പാലത്തിന് ഇടതുവശത്തുള്ള തരിശുഭൂമിയിലും എലവഞ്ചേരി പല്ലശ്ശന വെയറിലും മലമ്പുഴ എല്‍.ബി കനാലിന്റെ വലത് വശത്തും വടവന്നൂര്‍ ആലംപള്ളം കോസ്വേയ്ക്ക് വലതുവശത്തുള്ള തരിശുഭൂമിയിലും കൊല്ലങ്കോട് കൃഷ്ണന്‍കടവ് ക്ഷേത്രത്തിന് സമീ പത്തുള്ള ആലംപള്ളം ചെക്ക് ഡാമിന് ഇടതുവശത്തും വടവന്നൂര്‍ ഭദ്രകാളി ക്ഷേത്രത്തി ന് സമീപത്തുള്ള ആലംപള്ളം കോസ്വേയ്ക്ക് സമീപത്തുള്ള തരിശുഭൂമിയിലും ആനമാ റി വി.സി.ബി ശ്മശാനം എന്നിവയ്ക്ക് സമീപവുമാണ് ലേലം നടക്കുന്നത്. ഫോണ്‍: 0491 2522808.