കാഞ്ഞിരപ്പുഴ : പത്തൊമ്പത് കോടിയോളം രൂപ ചെലവിട്ട് നവീകരിക്കുന്ന ചിറക്കല്‍പ ടി – കാഞ്ഞിരപ്പുഴ റോഡില്‍ ടാറിങ് ജോലികള്‍ നവംബര്‍ അവസാനത്തോടെ ആരംഭി ക്കും. അഴുക്കുചാല്‍ പ്രവൃത്തികള്‍ കഴിഞ്ഞ ചിറക്കല്‍പ്പടി ഭാഗത്ത് നിന്നാണ് ടാറിങ് തുടങ്ങുകയെന്ന് നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പ റേറ്റിവ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു. നിലവില്‍ പാലം അപ്രോച്ച് റോഡ് എന്നി വയുടെ നിര്‍മാണവും പൂട്ടുകട്ട വിരിക്കുന്ന പ്രവൃത്തികളുമാണ് പുരോഗമിക്കുന്നത്.
കാഞ്ഞിരത്ത് പാലം പണി പൂര്‍ത്തിയായി. അപ്രോച്ച് റോഡ് നിര്‍മാണം നടന്നുവരുന്നു. അതിനിടെ വര്‍മ്മംകോട് പാലത്തിന് താഴെ വലിയ പാറ കണ്ടത് പ്രതിസന്ധിയായി. പു തിയ പാലത്തിനായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഒരു ഭാഗത്ത് പാറ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് പഴയ പാലം പൊളിച്ചത്. പാറ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷമേ തുടര്‍പ്രവൃത്തികള്‍ നടക്കൂ. പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി കാലതാമസമെടുക്കാന്‍ സാധ്യതയുള്ളതായാണ് വിവരം. ഇരുമ്പകച്ചോല അടക്കമുള്ള പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരപ്പുഴയിലുമെത്താന്‍ നിലവില്‍ യാത്രാബുദ്ധിമുട്ട് നേരിടുന്നുണ്ട്. പാലം പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ശക്ത മായി. കനാലിന് കുറുകെ 11 മീറ്റര്‍ വീതിയിലും 15 മീറ്റര്‍ നീളത്തിലുമാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്.
കാഞ്ഞിരം ടൗണില്‍ പൂട്ടുകട്ട വിരിക്കുന്ന ജോലികള്‍ ത്വരിതഗതിയിലാണ്. മഴക്കാല ത്ത് വെള്ളക്കെട്ട് പ്രശ്നം നിലനില്‍ക്കുന്ന ഇവിടെ ടാറിങ് ഒഴിവാക്കിയാണ് എണ്ണൂറ് മീറ്റര്‍ ദൂരത്തില്‍ പൂട്ടുകട്ട സ്ഥാപിക്കുന്നത്. ഇതിനകം 200 മീറ്ററില്‍ പ്രവൃത്തി കഴിഞ്ഞു. കാ ഞ്ഞിരത്തും ചിറക്കല്‍പ്പടിയിലും കൈവരികളോടു കൂടിയ നടപ്പാതകളും നിര്‍മിക്കും. ആകെ എട്ടുകിലോ മീറ്ററാണ് ആകെ റോഡിന്റെ ദൂരം. പലയിടങ്ങളിലായി നാല് കിലോ മീറ്ററോളം നേരത്തെ പ്രവൃത്തി നടത്തിയിരുന്നു. ഏറെക്കാലം അനിശ്ചിതത്വ ത്തിലായിരുന്ന റോഡിന്റെ നവീകരണം യു.എല്‍.സി.സി.എസ് ഏറ്റെടുത്തതോടെയാ ണ് വേഗത്തിലായത്. ഒമ്പത് മാസമാണ് കരാര്‍ കാലാവധി. മറ്റ് പ്രയാസങ്ങളൊന്നുമില്ലെ ങ്കില്‍ വരുന്ന മെയ് മാസത്തോടെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്.