മണ്ണാര്‍ക്കാട് : നിര്‍ദിഷ്ട മലയോര ഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ച് മണ്ണാര്‍ ക്കാട് മേഖലയില്‍ മൂന്ന് മാസം കൊണ്ട് ആരംഭിക്കാന്‍ കഴിയുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ്. താലൂക്കിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേ തൃത്വത്തില്‍ അലനല്ലൂരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കെ.ആര്‍.എഫ്.ബി എക്സി ക്യുട്ടിവ് എഞ്ചിനീയര്‍ കെ.എ.ജയ ഇക്കാര്യം അറിയിച്ചത്. ആദ്യ ടെന്‍ഡറില്‍ തന്നെ കരാറുകാരനെ ലഭ്യമാവുകയും മറ്റ് തടസങ്ങളൊന്നുമുണ്ടാകാതിരിക്കുകയും ചെയ്താല്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാന്‍ സാധിക്കും.

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉന്നയിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച ആശങ്കകളും കണക്കിലെടുത്തുള്ള അന്തിമ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേ തിക അനുമതിക്കായി കിഫ്ബിക്ക് സമര്‍പ്പിക്കും. ഇത് ലഭ്യമാകുമ്പോഴാണ് ടെന്‍ഡര്‍ ചെയ്യുക. മഴക്കാലത്ത് റോഡില്‍ പലസ്ഥലങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നം പരി ഹരിക്കുക, അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വാഹനങ്ങള്‍ക്ക് കാഴ്ച മറയ്ക്കുന്ന തര ത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ ക്രമീകരിക്കുക, കാഴ്ച മറയ്ക്കുന്ന വളവുകള്‍ നിവര്‍ത്തുക, പ്രാധാന ടൗണുകളില്‍ പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ള വികസനം നടത്തുന്നതോ ടൊപ്പം ചെറു ടൗണുകളിലും വികസനം നടപ്പിലാക്കുക, റോഡ് സുരക്ഷാ മാനദണ്ഡങ്ങ ള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇ തിനെല്ലാം പരിഹാരം വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് വിശദമായ പദ്ധതി രേഖ തയ്യാ റാക്കിയിട്ടുള്ളതെന്ന് കെ.ആര്‍.എഫ്.ബി. പ്രതിനിധികള്‍ അറിയിച്ചു.

ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും കുമരംപുത്തൂര്‍ താഴെ ചുങ്കം വരെ 18.1 കിലോ മീറ്റര്‍ ദൂരമുള്ള റോഡില്‍ 37 കലുങ്കുകള്‍ നിലവിലുണ്ട്. 12 എണ്ണം പുതിയത് നിര്‍മിക്കും. അഞ്ചെണ്ണം പുനര്‍നിര്‍മിക്കുകയും ഒരെണ്ണും വീതി കൂട്ടുകയും ചെയ്യും. ഭാവിയില്‍ കേബിളുകളോ മറ്റോ സ്ഥാപിക്കുന്നതിന് റോഡ് മുറിക്കേണ്ടി വരുന്ന അവ സ്ഥ ഒഴിവാക്കാന്‍ റോഡിലുടനീളം 500 മീറ്റര്‍ ഇടവിട്ട് കുഴലുകളും സ്ഥാപിക്കും. പത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ കെ.കെ.ലക്ഷ്മിക്കുട്ടി, അക്കര ജസീന, സജ്ന സത്താര്‍, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, കെ.എര്‍.എഫ്.ബി. അസി.എക്സിക്യുട്ടിവ് എഞ്ചിനീയര്‍മാരായ പി. എം.മുഹമ്മദ് റഫീക്ക്, ബ്രൂസണ്‍ ഹെറോള്‍ഡ്, പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു. യോഗത്തിന് ശേഷം അലനല്ലൂര്‍ ടൗണിലെ ചന്തപ്പടി, അത്താണിപ്പടി ഭാഗം, കോ ട്ടോപ്പാടം ടൗണ്‍, വേങ്ങ എന്നിവടങ്ങളില്‍ എം.എ.എല്‍, മറ്റ് ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, കെ.ആര്‍.എഫ്.ബി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!