പാലക്കാട് : ജില്ലയില്‍ ബാലാവകാശ ലംഘനങ്ങള്‍ നേരിടുന്ന കുട്ടികളെ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. കുട്ടികള്‍ക്ക് അവകാശ സംരക്ഷിത ബാല്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കല്‍പ്പാത്തി രഥോത്സവം നടക്കുന്ന പരിസരങ്ങളില്‍ ബാലാവകാശ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുജനശ്രദ്ധ ആവശ്യമാണെന്ന് ജി ല്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കുട്ടികള്‍ ഭിക്ഷാടനം, ബാലവേല എന്നിവ യില്‍ ഏര്‍പ്പെടുന്നില്ലെന്നും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. രഥോത്സവ വീഥികളില്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098ലോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 ലോ വിവിരം നല്‍കണം. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് ബാലവേല, ഭിക്ഷാടനം എന്നിവ ശ്രദ്ധയില്‍പെട്ടാലും ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.