ഷോളയൂര്‍: ഷോളയൂരിലെ സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ ആംബുലന്‍സ് എന്ന ഗ്രാ മവാസികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ പ്രാദേ ശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആംബുലന്‍സി ന്റെ ഫ്‌ലാഗ് ഓഫ് എം.എല്‍.എ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ച ടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി അധ്യക്ഷനായി. വ്യാപാരി വ്യ വസായി ഏകോപന സമിതി ആംബുലന്‍സിലേക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. ഇത് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി. അട്ടപ്പാടി നോഡല്‍ ഓഫിസര്‍ ഡി.ധര്‍മ്മലശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജു പെട്ടിക്കല്‍, ലതകൃഷ്ണന്‍, ശാലിനി, ഊരുമൂപ്പന്‍ മല്ലയ്യന്‍, ഡോ.ബിനോയ് ബാബു, രാഹുല്‍.എസ്. നായര്‍, കെ.്അനീഷ്, മണികണ്ഠന്‍, സുരേഷ്, പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.