മണ്ണാര്‍ക്കാട് : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നവം ബര്‍ 19ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെ സൗജന്യ പ്രമേഹ നേത്രപരിശോധന ക്യാംപ് നടക്കും. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആന്‍ ഡ് ഡയബറ്റോളജിസ്റ്റ് ഡോ.ജോണ്‍.ജെ.മഞ്ഞളി, നേത്രരോഗവിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുകളായ ഡോ.മാത്യു.കെ.ജോണ്‍സണ്‍, ഡോ.കീര്‍ത്തന സഖറിയ എന്നി വര്‍ ക്യാംപിന് നേതൃത്വം നല്‍കും.
പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍, തൈറോയ്ഡ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹം മൂലമുണ്ടാകുന്ന മുറിവുകള്‍, തലവേദന, തലമിന്നല്‍, ശ്വാസംമുട്ടല്‍, ഗ്യാസ്ട്രബിള്‍, വയറുവേദന, വാതരോഗങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ക്യാംപില്‍ പങ്കെ ടുത്ത് ചികിത്സ തേടാം. രജിസ്‌ട്രേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഷുഗര്‍, ബി.പി.ടെസ്റ്റ്, തിമിര പരിശോധന, ഡയബറ്റിക് ന്യൂറോപ്പതി പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന എന്നിവ സൗജന്യമായിരിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മന്റ് അറിയിച്ചു.
പ്രമേഹരോഗികള്‍ക്കായുള്ള ഡയറ്റീഷ്യനറുടെ കണ്‍സള്‍ട്ടേഷന്‍ പോഷകാഹാര മാ ര്‍ഗനിര്‍ദേശങ്ങളും ക്യാംപില്‍ ലഭ്യമാകും. ഇതിനായി കണ്‍സള്‍ട്ടന്റ് രജിസ്റ്റേര്‍ഡ് ഡയ റ്റീഷ്യന്‍ ആര്‍.വര്‍ഷ, ഡയറ്റീഷ്യന്‍ നവീന എന്നിവരുടെ സേവനമുണ്ടാകും. ബുക്കിങിന് 04924 227700, 227701 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.