മണ്ണാര്‍ക്കാട് : പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയായ ഗ്രീന്‍ റെസ്‌ക്യു ആക്ഷന്‍ ഫോഴ്‌സ് (ഗ്രാഫ്) സംസ്ഥാന സമ്മേളനം മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്നു. എന്‍.ഷംസുദ്ദീ ന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.ബി.രതീഷ് മേനോന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, റൂറല്‍ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.റഷീദ് ബാബു, ഗ്രാഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്‌റഫ് മാളിക്കുന്ന്, സംസ്ഥാന ട്രഷറര്‍ വര്‍ഗീസ് വാഴയില്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ്.പയ്യനെടം, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടോണി തോമസ്, ഗ്രാഫ് ജോ.സെക്രട്ടറി സംഗീത, സംസ്ഥാന വൈസ് പ്രസിഡന്റ് കൃപയന്‍, പാലക്കാട് ഡയറക്ടര്‍ മുഹമ്മദ് കാസിം, എറണാകുളം ടയറക്ടര്‍ വിനീഷ് എറണാകുളം എന്നിവര്‍ സംസാരിച്ചു.
