അലനല്ലൂര്‍ : കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എടത്തനാട്ടു കര നോര്‍ത്ത് മണ്ഡലം സംഘടിപ്പിച്ച മദ്‌റസ സര്‍ഗമേള വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ നടന്നു. വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി.സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഡോ. മഹ്ഫൂസ് റഹീം അവാര്‍ഡ്ദാനം നിര്‍വഹിച്ചു. മണ്ഡലം മദ്‌റ കോംപ്ലക്‌സ് സെക്രട്ടറി സാനിര്‍ സ്വലാഹി, പ്രസിഡന്റ് അമീര്‍ സ്വലാഹി, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഉസ്മാന്‍ മിശ്കാത്തി, ഐ.എസ്.എം. ജില്ലാ സെക്രട്ടറി വി.സി.ഷൗക്കത്ത് മാസ്റ്റര്‍, എം.എസ്.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഉനൈസ് ഫാറൂഖി അക്ബര്‍ സ്വലാഹി, റഊഫ് സ്വലാഹി, നസീര്‍ സ്വലാഹി തുടങ്ങിയവര്‍ പങ്കെടുത്തു.
