മണ്ണാര്‍ക്കാട് : തെങ്കര പറശ്ശേരി അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ മാനേജ്‌മെന്റിന്റേയും പി. ടി.എയുടേയും നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കുമായി പ്രാഥ മിക ശുശ്രൂഷയും സുരക്ഷയും എന്ന വിഷയത്തില്‍ പരിശീലനപരിപാടി സംഘടിപ്പി ച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ടിന്റു സൂര്യകുമാര്‍ മുഖ്യാതിഥിയായിരുന്നു. നൂറുല്‍ ഹുദാ മദ്‌റസ കമ്മിറ്റി പ്ര സിഡന്റ് പൊതിയില്‍ ഹംസക്കുട്ടി ഹാജി അധ്യക്ഷനായി. കേരള ഫയര്‍ ആന്‍ഡ് റെ സ്‌ക്യു സര്‍വീസ് അസി.സ്റ്റേഷന്‍ ഓഫിസര്‍ പി.നാസര്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളാ യ എം.സി.ശ്രീകുമാര്‍, സി.കെ.അബ്ദുള്‍ ഗഫൂര്‍, സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് തിരുത്തിക്കുന്നന്‍, ഉസ്താദ് റംഷീന്‍ റഹീമി, അബ്ദുല്‍ അസീസ് ചക്കരത്തൊടി, സലീന, വിജയലക്ഷ്മി, സുപ്രിയ, മുഹമ്മദാലി ആനിക്കാടന്‍, ഷമീര്‍ പഴേരി, മുബഷിറ ടീച്ചര്‍, സുബൈദ ഹാരിസ്, സൈഫുദ്ധീന്‍ ഞെരളത്ത് എന്നിവര്‍ പങ്കെടുത്തു. പി.ടി.എ പ്രസി ഡന്റ് ടി.മുഹമ്മദ് യാക്കൂബ് സ്വാഗതവും ദിവ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.
