മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആദര സമ്മേളനം സംഘടിപ്പിച്ചു. പത്താമത് ദേശീയ സബ് ജൂനിയര്‍ നയണ്‍ എ സൈഡ് ഫുട് ബോള്‍ ചാംപ്യന്‍ഷിപില്‍ ജേതാക്കളായ കേരള ടീം, പാലക്കാട് ജില്ലാ യൂത്ത് ലീഗ് ചാം പ്യന്‍ഷിപ് നേടിയ മണ്ണാര്‍ക്കാട് പ്രവീണ്‍ ചാക്കോ ഫുട്‌ബോള്‍ ടീം, കോച്ചുമാരായ നൗ ഷാദ്, മുബാരിസ്, ജസീല്‍ , മണ്ണാര്‍ക്കാട് ഐഫ ഫുട്‌ബോള്‍ അക്കാദമി എന്നിവരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ മുഖ്യാതിഥിയാ യി. സാമൂഹ്യ പ്രവര്‍ത്തകരായ ടി.കെ.അബൂബക്കര്‍ ബാവി, കെ.അഷ്‌റഫ് അലി, നയന്‍ സ് ഫുട്‌ബോള്‍ അസിസോസിയേഷന്‍ സെക്രട്ടറി ശിവ ഷണ്‍മുഖം, പച്ചീരി സുബൈര്‍, എം.എഫ്.എ ഭാരവാഹികളായ ഇബ്രാഹിം, ഫിഫ മുഹമ്മദാലി, ഷിഹാബ് മാസ്റ്റര്‍, എന്‍ .വി.ബഷീര്‍, ശശികുമാരന്‍, അസീസ്, ഷഫീര്‍, ഫിറോസ് കഞ്ഞിച്ചാലില്‍, റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
