കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഭാ രതീയ തപാല്‍ വകുപ്പുമായി സഹകരിച്ച് ത്രിദിന ആധാര്‍ മേള നടത്തി. 224 പേര്‍ക്ക് മേ ളയില്‍ ആധാര്‍ പുതുക്കാനായി. ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. തപാല്‍ വകുപ്പ് ജീവ നക്കാരായ ചന്ദ്രപ്രഭ, റഹീം, ജയദേവന്‍, ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍, വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വിപിന്‍, എ.ഷൗക്കത്തലി, സത്യഭാമ, ഷൈലജ, ഭാരതി ശ്രീധര്‍, ശങ്കരനാരായണന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
