മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് 2022 – 23 വര്‍ഷത്തില്‍ മൂന്ന് കോടി യോളം രൂപ പ്രവര്‍ത്തന ലാഭമുണ്ടാക്കി. ബാങ്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആ വശ്യമായ കരുതല്‍ ധനം മാറ്റി വച്ച് അംഗങ്ങള്‍ക്ക് പത്ത് ശതമാനം ലാഭവിഹിതം നല്‍ കാന്‍ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. 25 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ ഷം വിദ്യാഭ്യാസ സ്‌കോളര്‍ഷിപിനും ബാങ്കിന്റെ നാട്ടുചന്തയില്‍ നിത്യോപയോഗ സാ ധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 40 ലക്ഷം രൂപയുടെ പ്രത്യേക കരുതല്‍ ധനവും ലാഭത്തില്‍ നിന്നും മാറ്റി വച്ചു. 2014 മുതല്‍ ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട 25 വിദ്യാര്‍ ഥികള്‍ക്ക് 25000 രൂപ വീതം ബാങ്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് നല്‍കി വരുന്നുണ്ട്. ബാ ങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി.എന്‍.മോഹനന്‍ മാസ്റ്റര്‍ അ ധ്യക്ഷനായി. സെക്രട്ടറി എം.പുരുഷോത്തമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ കെ.ശിവശങ്കരന്‍ സ്വാഗതവും കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
