മണ്ണാര്‍ക്കാട് : തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥി തി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബര്‍ 17 ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമി ന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 15 മുതല്‍ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളി ല്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്ടോബര്‍ 15 ന് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 ന് കണ്ണൂര്‍, കാസര്‍ഗോഡ് ഒഴി കെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
