പാലക്കാട് : രാജ്യത്തെ എല്ലാ അര്‍ഹരായ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഘര്‍ ഘര്‍ കെ.സി.സി അഭിയാന്‍ പദ്ധതി യുടെ വിജയത്തിന് ബാങ്കുകളും മറ്റ് ഫീല്‍ഡ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് ജി ല്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദേശിച്ചു. ജില്ലാതല പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ജി ല്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. പ്രധാ നമന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്ന കര്‍ഷകര്‍, പശു വളര്‍ത്തല്‍, മത്സ്യ ബന്ധനം തുടങ്ങി അനുബന്ധ പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്ക് കൃത്യസമയത്ത് താങ്ങാനാ വുന്ന വായ്പ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയം 2023 സെപ്റ്റംബറില്‍ ആരംഭിച്ച രാജ്യവ്യാപകമായ പദ്ധതി ഡിസംബര്‍ 31 വരെയാണ് നടപ്പിലാക്കുന്നത്.
ജില്ലയിലെ സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള ജനസുരക്ഷാ പ്രചാരണ പരിപാടിയു ടെ പുരോഗതി യോഗം വിലയിരുത്തി. നവംബര്‍ 30-ഓടെ പരിപാടി പൂര്‍ത്തീകരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ആധാര്‍ മാപ്പിങ് ഊര്‍ജിതമാക്കാന്‍ വിവിധ ബാങ്കുകള്‍ക്ക് നിര്‍ ദേശം നല്‍കിയതായി ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസര്‍വ് ബാങ്ക് മാനേജരുമായ ഇ. കെ രഞ്ജിത്ത് യോഗത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അട്ടപ്പാടി മേഖലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ജി ല്ലാ ജോയിന്റ് ഡയറക്ടര്‍ക്കും ഐ.ടി.ഡി.പിക്കും ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണന്‍ ജില്ലാ നോഡല്‍ ഓഫീസറായും നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ കവിത റാം കണ്‍വീനറായും ലീഡ് ജില്ലാ മാനേജര്‍, പ്രമുഖ ബാങ്കുകള്‍, ബന്ധപ്പെട്ട വകുപ്പുകള്‍ അംഗങ്ങളായും ഒരു ജില്ലാതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.
യോഗത്തില്‍ ലീഡ് ജില്ലാ മാനേജര്‍ ആര്‍.പി ശ്രീനാഥ്, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പ ദ്ധതി ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍, കൃഷി വകുപ്പ്, ക്ഷീര വികസന വകു പ്പ്, മത്സ്യകൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ബാങ്കുകള്‍, തദ്ദേശ സ്വയംഭരണ വകു പ്പ്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, ബ്ലോക്ക്തല ബാങ്കേഴ്‌സ് സമിതി കണ്‍വീ നര്‍മാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍, സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ മാര്‍ എന്നിവര്‍ പങ്കെടുത്തു.
