അഗളി: അട്ടപ്പാടിയില്‍ നവജാതശിശു മരണത്തെക്കുറിച്ച് ആളുകളില്‍ അറിവ് വര്‍ദ്ധി പ്പിച്ച് ശിശുമരണങ്ങള്‍ ഒഴിവാക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഊരിന്റെ താരാട്ട് പദ്ധതി പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മൂന്ന് ഘട്ടങ്ങളായാണ് ഊരിന്റെ താരാട്ട് പദ്ധതി നടപ്പാക്കുന്നത്. അട്ട പ്പാടിക്കായി ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികള്‍ ലക്ഷ്യം കണ്ടു തുടങ്ങുന്നതായും അട്ടപ്പാടി മേഖലയിലെ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ക്ക് അതിന്റ ഫലം ലഭിക്കു ന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണമെന്നും ഗര്‍ഭിണികള്‍ക്ക് പോഷകാഹാ രം ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച ജനനി ജന്മ രക്ഷ പദ്ധതി ഗര്‍ഭിണികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതാണ്. അതില്‍ അനുവദിക്കുന്ന തുക ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അവരെ സ്വയം പര്യാപ്തരാക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഒരു വീട്ടിലെ ഒരു അംഗത്തിന് തൊഴി ലുറപ്പാക്കിയാല്‍ അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു. ഈ നിയമനം പൂര്‍ണമായും പിന്നാക്ക വിഭാഗ ക്കാര്‍ക്ക് മാത്രമായിട്ടായിരുന്നു. നഴ്‌സിംഗ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് 250 പേരെ തിരഞ്ഞെടുത്ത് പരിശീലനവും ജോലിയും നല്‍കും. അട്ടപ്പാടിയില്‍ ഉള്ള വര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.യൂണിസെഫ് കൂടി യാലോചനയോടെ ഗര്‍ഭിണികള്‍ക്കായി തയ്യാറാക്കിയ ശിശു പരിചരണ കിറ്റുകളുടെ വിതരണോദ്ഘാടനവും നടന്നു. അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ഉത്പന്നങ്ങളുടെ ആമസോണ്‍ ലോഞ്ചും മന്ത്രി നിര്‍വ്വഹിച്ചു
മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ അധ്യക്ഷനായി. അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാ ലം സബ് കലക്ടറുമായ ഡി.ധര്‍മ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരു തി മുരുകന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജ്യോതി അനില്‍കുമാര്‍, പി.രാമമൂ ര്‍ത്തി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബഷീര്‍, എസ്.സനോജ്, സിന്ധു ബാ ബു, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം എം.രാജന്‍, എം.ആര്‍.എസ് അട്ട പ്പാടി സീനിയര്‍ സൂപ്രണ്ട് എം. കന്തസാമി, ഐ. റ്റി.ഡി.പി അസി.പ്രോജക്റ്റ് ഓഫീസര്‍ കെ.എ സാദിഖലി, അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി കെ.രാജേ ഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
